Pinarayi Vijayan | സ്വകാര്യ സ്വത്തുക്കൾ തകർക്കുന്നത് തടയാൻ ഓർഡിനൻസ് ഇറക്കുമെന്ന് മുഖ്യമന്ത്രി

2019-01-07 22

ഹർത്താലിന്റെയും സംഘർഷങ്ങളുടെയും മറവിൽ സ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കുന്നവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.സ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കുന്നത് പൊതു സ്വത്തുക്കൾ നശിപ്പിക്കുന്നതിന് തുല്യമാകും. ഇതിനായി സ്വകാര്യ സ്വത്തുക്കൾ തകർക്കൽ തടയൽ ഓർഡിനൻസ് പുറപ്പെടുവിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കേരളത്തിൽ 95 ശതമാനവും അക്രമങ്ങൾക്ക് നേതൃത്വം നൽകുന്നത് സംഘപരിവാർ ആണെന്ന് മുഖ്യമന്ത്രി ആരോപിച്ചു . അതേസമയം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് സാമ്പത്തിക സംവരണം ഏർപ്പെടുത്തുന്നത് സ്വാഗതം ചെയ്യുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Videos similaires